കുഴല്‍മന്ദം: ദേശീയപാത കുളവന്മൊക്ക് ചരപറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെർപ്പുളശ്ശേരി കാറല്‍മണ്ണ ചെന്ത്രത്ത്പറമ്പ് പരേതനായ സുന്ദരെൻറ മകന് സുജീഷ് (20) ആണ് മരിച്ചത്. ബൈക്കിനു പുറകിലിരുന്നു യാത്ര ചെയ്ത സുജിത് (22) പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.
സുജീഷും സുജിതും മലമ്പുഴ ഡാം കണ്ടശേഷം കുതിരാന്‍ തുരങ്കപാത കാണാനായി പോവുകയായിരുന്നു. കാര്‍ ഡ്രൈവര്‍ പിരായിരി സുധീര്കൃഷ്ണക്കെതിരെ കുഴല്‍മന്ദം പൊലീസ് കേസെടുത്തു. മരിച്ച സുജീഷിെൻറ മാതാവ്: സുധ. സഹോദരൻ: സുധീഷ് (ആർമി). സംസ്കാരം തിങ്കളാഴ്ച.