കൊല്ലങ്കോട്: പുതുനഗരം വിരിഞ്ഞിപ്പാടത്തിന് സമീപം ഗൃഹനാഥൻ െട്രയിൻ തട്ടി മരിച്ചു. പാലക്കാട് മുനിസിപ്പാലിറ്റി ആംബുലൻസ് ഡ്രൈവറായി വിരമിച്ച കരിപ്പോട് അടിച്ചിറ സി.കെ പാടം ബാബു രാജനാണ് (68) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4.15ന് ചെന്നൈ എക്സ്പ്രസാണ് ഇടിച്ചത്. സംഭവസ്ഥലത്തു മരിച്ചു. പുതുനഗരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. കോവിഡ് കാലത്ത് ജോലി ചെയ്യാൻ സാധിക്കാതെ വരുമാനം ഇല്ലാതായതാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: മോഹിനി. മക്കൾ: കൃഷ്ണപ്രിയ, ധന്യ, മഹിമ, വിഷ്ണുപ്രിയ.