മക്കരപ്പറമ്പ്: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മഞ്ഞളാംകുഴി അലി എം.എൽ.എയുടെ മാതൃസഹോദരനുമായ കാച്ചിനിക്കാട്ട് പരേതനായ പെരിഞ്ചീരി അലവി ഹാജിയുടെ ഭാര്യ പഴമള്ളൂർ മുല്ലപ്പള്ളി ഫാത്തിമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (ജിദ്ദ), മുഹമ്മദ് ഷാഫി, റജീഷ് അലി, അസീബ് അലി. മരുമക്കൾ: ഷാഹിദ (കോട്ടപ്പടി), ലുബൈന (ചെമ്മങ്കടവ്), സുഹൈലത്ത് (കാച്ചിനിക്കാട്), സഹ്ല (കോഡൂർ).