ആലപ്പുഴ: തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വാടക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പെൻറ മകൾ മെറിനാണ് (അഞ്ജു -23) മരിച്ചത്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം. നാലുവർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വീട്ടുകാരുടെ സമ്മതത്തോെട വിവാഹമുറപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കാമുകൻ മറ്റൊരു െപൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അഞ്ജു അറിഞ്ഞത്. മരിക്കുന്നതിന് മുന്നോടിയായി കാമുകെൻറ സഹോദരിക്ക് സന്ദേശം അയച്ചിരുന്നതായും പറയുന്നു. തുടർന്ന് ഇവർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. സൗത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വിശദ അന്വേഷണം നടത്തുമെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മാതാവ്: മേഴ്സി.