വേങ്ങര: പരപ്പനങ്ങാടി ബാറിലെ അഭിഭാഷകൻ വേങ്ങര താഴെ അങ്ങാടി ഒറുവിങ്ങൽ മോഹൻദാസിെൻറ മകൻ സൂരജ് (41) ദുബൈയിൽ നിര്യാതനായി. 15 വർഷത്തോളമായി ദുബൈ അൽനഹ്ദയിൽ അറ്റ്ലസ് എന്ന കമ്പനിയിൽ സോഫ്റ്റ് വേയർ എൻജിനീയർ ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാതാവ്: ഗീത. ഭാര്യ: സൽമ. മകൾ: സാൻബി. സഹോദരങ്ങൾ: സോണ (ഗോവ), സ്വേദ. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.