മംഗലപുരം: മുരുക്കുംപുഴയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് ഇരപ്പക്കുഴി പുലരിയിൽ ഗോപകുമാറിെൻറയും മിനി കുമാരിയുടെയും മകൻ വിമൽ ജി.നായർ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മംഗലപുരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.