മൂന്നാർ: വിനോദ യാത്രയ്ക്കെത്തിയ യുവാവ് വട്ടവടയിൽ കുഴഞ്ഞുവീണ് മരിച്ചു. വടക്കൻ പറവൂർ സ്വദേശി കുട്ടെൻറ മകൻ അമലാണ് (20) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മൂന്നാർ മറയൂർ വട്ടവട എന്നിവിടങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ചിലന്തിയാറ്റിൽ കുളിച്ചശേഷം കൂട്ടുകാരോടൊപ്പം മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.