അടിമാലി: ശാന്തൻപാറ ചൂണ്ടലിൽ യുവാവിനെ വാടകക്കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമളി എട്ടാം മൈൽ സ്വദേശി മണി വരദരാജനാണ് (40) മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന കുമളി എട്ടാം മൈൽ സ്വദേശി ലക്ഷ്മി ഇല്ലത്തിൽ പ്രകാശിനെ (42) കാണാതായിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരുവരും മേസ്തിരി ജോലികൾക്ക് ചൂണ്ടലിൽ എത്തിയതാണ്. കാളിയപ്പൻ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിച്ച് സമീപത്തെ പച്ചക്കാടൻ എസ്റ്റേറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ട്. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു.