മൂന്നാർ: നാലുദിവസം മുമ്പ് കാണാതായ റിസോർട്ട് തൊഴിലാളിയായ യുവാവിെൻറ മൃതദേഹം ഡാമിൽനിന്ന് കണ്ടെത്തി. ദേവികുളം ലാക്കാട് എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ ശരവണെൻറ (29) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഹെഡ് വർക്സ് ഡാമിൽ കണ്ടെത്തിയത്. പോതമേടുള്ള റിസോർട്ടിലെ ഇലക്ട്രീഷനായിരുന്നു ശരവണൻ. ഇൗ മാസം 20 മുതലാണ് കാണാതായത്. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപത്ത് ഇയാളുടെ ബൈക്ക് കണ്ടെത്തിയിരുന്നു. ഡാമിനോട് ചേർന്ന് ചെരുപ്പുകളും കണ്ടു. തുടർന്നാണ് പൊലീസും അഗ്നിരക്ഷാസേനയും ഡാമിൽ തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ലാക്കാട് എസ്റ്റേറ്റിലെ ബാലമുരുകൻ- അന്നപൂർണ ദമ്പതികളുടെ മകനാണ്. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.