മങ്കട: പരേതനായ തയ്യിൽ അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ മകൻ പ്രഫസർ മുഹമ്മദ് അബ്ദുറഹ്മാൻ (77) നിര്യാതനായി. തളിപ്പറമ്പ സർ സയ്യിദ് കോളജ്, എം.ഇ.എസ് കല്ലടി കോളജ് മണ്ണാർക്കാട്, എം.ഇ.എസ് കോളജ് മമ്പാട് എന്നിവയിൽ അറബിക് പ്രഫസറായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: സുബൈദ കൂരിമണ്ണിൽ പട്ടിയിൽ (പള്ളിപ്പുറം). മക്കൾ: മുഹമ്മദ് സാജിദ് (ശോഭിക ഫാൻസി, മങ്കട), ഫിറോസ് ബാബു. മരുമക്കൾ: കെ.ടി. ഷബാന (പെരിന്തൽമണ്ണ), സോഫിയ വടക്കേതിൽ (കടുങ്ങപുരം). സഹോദരങ്ങൾ: സൈനബ (ആനക്കയം), പരേതനായ ഹംസ തയ്യിൽ (മുൻ നെഹ്റു യുവകേന്ദ്ര കോഓഡിനേറ്റർ), ഡോ. അബൂബക്കർ തയ്യിൽ (ചീഫ് മെഡിക്കൽ ഓഫിസർ എം.ഇ.എസ് മെഡിക്കൽ കോളജ് മലാറമ്പ്), ഉമ്മർ തയ്യിൽ (എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗം). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.