പീരുമേട്: സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഹോട്ടൽ ഉടമ തൂങ്ങി മരിച്ചു. പീരുമേട്ടിലെ നന്ദനം ഹോട്ടൽ ഉടമ വിജയ്യാണ് (39) മരിച്ചത്. ഒന്നാം കോവിഡ് തരംഗത്തിനുശേഷം ഹോട്ടൽ തുറന്നിരുന്നില്ല. വിജയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെ മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.