മാനന്തവാടി: ഒണ്ടയങ്ങാടി സെൻറ് മാർട്ടിൻ എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പയ്യമ്പള്ളി കൂടൽ കടവ് ചാലിൽ കെ.വി. ജോസ് മാസ്റ്റർ (73) നിര്യാതനായി. നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മേരി. മക്കൾ: സണ്ണി ജോസ് ചാലിൽ (പ്രസിഡൻറ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പയ്യമ്പള്ളി), സന്തോഷ്, സതീഷ്, സജിൻ ജോസ് ചാലിൽ (അധ്യാപകൻ, സെൻറ് കാതറിൻസ് സ്കൂൾ പയ്യമ്പള്ളി), ശാന്തിമേരി. മരുമക്കൾ: സ്മിത, ജെസി, ബിൻസി, സോണിയ, പ്രദീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പയ്യമ്പള്ളി സെൻറ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.