മലപ്പുറം: മലപ്പുറം -പാലക്കാട് റോഡിൽ കുന്നുമ്മലിൽ ഇന്നോവ കാർ പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. കോഡൂർ വരിക്കോട് കളപ്പാടൻ കുഞ്ഞിമുതുവിെൻറ ഭാര്യ മൈമൂനയാണ് (66) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽനിന്ന് നാലംഗ കുടുംബത്തോടൊപ്പം വരുകയായിരുന്നു ഇവർ. കുന്നുമ്മലിൽ വെച്ച് നിയന്ത്രണംവിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിച്ച് സമീപത്തെ ബിൽഡിങ്ങിലേക്ക് കയറി. അപകടത്തിൽ മൈമൂനയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. മറ്റുള്ളവർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് മൈമൂന മരിച്ചത്. മക്കൾ: ഫാത്തിമ (ആലത്തൂർപടി), മുൻതസ് (പൊൻമള), ഷബീബ് (ഷാർജ). മരുമക്കൾ: സൈതലവി, ഷാഹുൽ ഹമീദ്, സഹീറ.