കോട്ടക്കൽ: എടരിക്കോട് മഹല്ല് മുൻ പ്രസിഡൻറ് പന്തക്കൻ ബാവ ഹാജി (70) നിര്യാതനായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, റൗളത്തുൽ ഉലൂം മദ്റസ കമ്മിറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: മലയാമ്പള്ളി മൈമൂനത്ത്. മക്കൾ: മുഹമ്മദ് ഷാഫി (ഷാർജ), അബൂബക്കർ സിദ്ദീഖ്, അലി ഇംറാൻ (ഷാർജ), അബ്ദുൽ ജലീൽ (ആസ്കോ ഇലക്ട്രോണിക്സ്), ഡോ. ഖദീജ മൻസൂർ, ജഹാന ഷെറിൻ. മരുമക്കൾ: കക്കാട്ടു പറമ്പിൽ മൻസൂർ പെരിന്തൽമണ്ണ, ബുഷ്റ നെടുമ്പള്ളി, ജുമൈല കറുത്തേടത്ത് (പ്രഫ. എം.ഇ.എസ് പൊന്നാനി), ഫാത്തിമ അയുവളപ്പിൽ, ഹിബ ഷെറിൻ പട്ടർകടവൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് എടരിക്കോട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.