മഞ്ചേരി: കേരള കോണ്‍ഗ്രസ് (എം) ജില്ല ജനറല്‍ സെക്രട്ടറിയും കെ.ടി.യു.സി ജില്ല പ്രസിഡൻറുമായ മഞ്ചേരി പുരിയോട്ട് പി.വി. തോമസ് (സിബി --61) നിര്യാതനായി. മുന്‍ കെല്‍ട്രോണ്‍ ജീവനക്കാരനാണ്. ഭാര്യ: ബേബി സി. ജോസ് (റിട്ട. അധ്യാപിക, എം.എ.എം.യു.പി സ്കൂള്‍, വെള്ളില). മക്കള്‍: എഡ്വിന് തോമസ് (കേരള യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡൻറ്), ജൂബിന്‍ തോമസ് (ജന്‍ഔഷധി, മഞ്ചേരി). മരുമകള്‍: സിനു സെബാസ്റ്റ്യന്‍. സഹോദരങ്ങള്‍: ലിസ, കുഞ്ഞിമോള്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യനാട് സെൻറ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.