തിരുവനന്തപുരം: മുൻ കേരള ക്രിക്കറ്റ് താരം ഇട്ടി ചെറിയാൻ (49) നിര്യാതനായി. പൂജപ്പുര തലക്കോണം സി.ആർ.എ 38 അവിട്ടം വീട്ടിലായിരുന്നു താമസം. അഞ്ച് രഞ്ജി മത്സരങ്ങളിൽ കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. നാല് ലിസ്റ്റ് എ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്നു. എസ്.ബി.ടി ക്രിക്കറ്റ് ടീമിനുവേണ്ടിയും ദീർഘകാലം കളിച്ചിരുന്നു.
വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ഇട്ടി ചെറിയാൻ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: കവിത (ഏഷ്യാനെറ്റ്). മകൾ: അങ്കിത (വിദ്യാർഥി ന്യൂസിലാൻഡ്). ഇട്ടി ചെറിയാെൻറ നിര്യാണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അനുശോചിച്ചു.