തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് 614ല്‍ എന്‍.വി. വിശ്വദേവ് (72) നിര്യാതനായി. പട്ടം കോളനി സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറ് , കരുണാപുരം ഗ്രാമ പഞ്ചായത്തംഗം, സി.പി.എം.തൂക്കുപാലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, തൂക്കുപാലം ഉദയഗിരി എസ്.എന്‍.ഡി.പി. ശാഖ യോഗം സെക്രട്ടറി, ചോറ്റുപാറ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ്, തോവളപ്പടി ഗ്രാമ ദീപം വായനശാല പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗവും സി.പി.എം തോവളപ്പടി ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: സുലോചന. മക്കള്‍: വിധുകൃഷ്ണന്‍ (മാനേജര്‍ പട്ടം കോളനി സഹകരണ ബാങ്ക് ), ധന്യ. മരുമകന്: ജയന്.