പാങ്ങോട്: യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭരതന്നൂര്‍ കൊച്ചുവയല്‍ തെക്കുംകര പുത്തന്‍ വീട്ടില്‍ ചന്ദ്രെൻറയും പരേതയായ ഉഷയുടെയും മകന് ഉമേഷ് (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച വീടിനുള്ളില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വിഷം ഉള്ളില്‍ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.