കടയ്ക്കൽ: റിട്ട. അധ്യാപകനും ജമാഅത്ത് ഫെഡറേഷൻ, മുസ്ലിംലീഗ് എന്നിവയുടെ സംസ്ഥാന സമിതിയംഗവും തൊളിക്കുഴി മുസ്ലിം ജമാഅത്ത് പ്രസിഡൻറുമായ കടയ്ക്കൽ മുക്കുന്നം കല്ലുതേരി മുനീർ മൻസിൽ എസ്.എം. ഹസൻ (69) നിര്യാതനായി. യൂത്ത് ലീഗ്, കെ.എം.വൈ.എഫ് എന്നിവയുടെ കൊല്ലം ജില്ല ജനറൽ സെക്രട്ടറിയായും കെ.എ.എം.എ, മെക്ക എന്നിവയുടെ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. മുക്കുന്നം കൂട്ടായ്മ രക്ഷാധികാരിയുമാണ്. ഭാര്യ: നഫീസ (റിട്ട. അധ്യാപിക). മക്കൾ: നിസ, സീന, മുനീർ. മരുമക്കൾ: നൗഷാദ്, നാസർ, സുമയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തൊളിക്കുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.