കാടാമ്പുഴ: മാറാക്കര മേൽമുറിയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. അമ്പലമ്പാട്ടിൽ കോമെൻറ മകൻ ഉണ്ണിക്കൃഷ്ണനാണ് (45) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കാടാമ്പുഴ എസ്.എച്ച്.ഒ കെ.ഒ. പ്രദീപിെൻറ നേതൃത്വത്തിൽ കേരള എമർജൻസി ടീം, നാട്ടുകാർ എന്നിവർ തിരച്ചിൽ ആരംഭിച്ചെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. വ്യഴാഴ്ച അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുനരാരംഭിച്ച തിരച്ചിലിനൊടുവിൽ രാവിലെ പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശേഷം കോവിഡ് ടെസ്റ്റ് നടപടികൾക്കായി തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ചക്കി. ഭാര്യ: സൗദാമിനി. മക്കൾ: നീതു കൃഷ്ണ, നിഖിൽ, നിധിൻ, നന്ദന.