റാന്നി: ഇടമൺ- അത്തിക്കയം റോഡിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. റാന്നി പഴവങ്ങാടി മന്ദമരുതി തെക്കേത്തെരുവിൽ മധുവിെൻറ മകൻ എം. മുകേഷ് കുമാറാണ് (36) മരിച്ചത്. തോമ്പിക്കണ്ടം ആൻറണിമുക്കിന് സമീപം ബുധനാഴ്ച രാത്രി ഒമ്പതരയോടെ റോഡിൽ പരിക്കേറ്റ് രക്തം വാർന്നുകിടക്കുന്നത് കണ്ട യാത്രക്കാരും നാട്ടുകാരും ചേർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെനിന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുംവഴി നില വഷളായതിനെത്തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഴയത്ത് ബൈക്ക് തെന്നിമറിഞ്ഞ് തല പോസ്റ്റിലിടിച്ചതാണെന്ന് സംശയിക്കുന്നു. പോസ്റ്റിൽ രക്തം കാണുന്നതായി പൊലീസ് പറഞ്ഞു. കാലിൽ വലിയ മുറിവുമുണ്ട്. ഡ്രൈവറാണ്. വെച്ചൂച്ചിറ പൊലീസ് നടപടി സ്വീകരിച്ചു.