കട്ടപ്പന: പുറ്റടി ഫാക്ടറിപ്പടിക്ക് സമീപം ഒറ്റക്ക് താമസിക്കുന്നയാെള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറ്റടി കുറ്റിപ്പുറത്ത് പത്രോസ് മാത്യുവാണ് (55) മരിച്ചത്. ഭാര്യയും മക്കളുമായി പിണങ്ങി ഒറ്റക്കായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ എട്ടോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ പരിശോധിക്കുകയായിരുന്നു. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ: ലൈസാമ്മ. മക്കൾ: ജോമോൾ, ചിഞ്ചു, മാത്യു.