വടക്കഞ്ചേരി: യുവകർഷകനും സി.പി.എം കണ്ണച്ചിപരുത ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പാലമൂട്ടിൽ വീട്ടിൽ പി.ആർ. രജനീഷ് (41) നിര്യാതനായി. കോവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള വി.എഫ്.സി.കെയുടെ അവാർഡ് ഉൾപ്പെടെ നിരവധി കാർഷിക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കണച്ചിപരുത രാജൻ- ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിനി (കിഴക്കഞ്ചേരി അഗ്രികൾചറൽ കോഓപറേറ്റിവ് സൊസൈറ്റി). മക്കൾ: ഗൗതം, ശ്രീദേവി. സഹോദരങ്ങൾ: രാജേഷ്, രജിത.