വടക്കഞ്ചേരി: രണ്ടാഴ്ച മുമ്പ് കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് പാട്ടോല കിഴക്കേത്തറ പുളിഞ്ചോട് വീട്ടിൽ ആറുമുഖനാണ് (56) മരിച്ചത്. ആഗസ്റ്റ് 12 മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ മംഗലംപുഴയിൽ മണപ്പാടം അറളക്കോട് ഭാഗത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു. ഭാര്യ: ഗിരിജ. മക്കൾ: രാജേഷ്, രജിത.