കരുനാഗപ്പള്ളി: സി.പി.എം പ്രവർത്തകനായിരുന്ന തൊടിയൂർ വേങ്ങറ ശാരദ ഭവനത്തിൽ സുരേന്ദ്രൻ (78) േകാവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി. മക്കൾ: വേണു (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ് തഴവ), അനിൽകുമാർ (കെ.എസ്.ആർ.ടി.സി ഇടുക്കി), അജിത് കുമാർ (ചലഞ്ച് സ്റ്റുഡിയോ, പ്ലാവിള ജങ്ഷൻ), ഗായത്രിദേവി (യൂനിവേഴ്സിറ്റി അസിസ്റ്റൻറ് എം.ജി യൂനിവേഴ്സിറ്റി, കോട്ടയം). മരുമക്കൾ: പ്രിയ(സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), അനു, അരുന്ധതി (പോസ്റ്റൽ ഡിപ്പാർട്മെൻറ്), മനോജ് (ഏരിയ മാനേജർ സിങ്കാർ).