ഇരവിപുരം: ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ, സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. തെക്കേവിള ബി.ആർ.എ.ബി. 57 പെരുമ്പള്ളി തൊടി വിനിത ഭവനിൽ ജയചന്ദ്രപ്രസാദിെൻറ ഭാര്യ ശ്യാമള (54) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മകളുടെ വീട്ടിൽ പോയി മടങ്ങവെ രാവിലെ എട്ടേമുക്കാലോടെ ദേശീയപാതയിൽ തട്ടാമല പള്ളിക്കടുത്തായിരുന്നു അപകടം. അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രുഷകൾ നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ, മരിച്ചു. മക്കൾ: ബിനു, വിനിത. മരുമക്കൾ: ജിനമോൾ, വിനോദ്. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.