മൂന്നാർ: ഭാര്യ പിണങ്ങി പോയതിൽ മനം നൊന്ത് തോട്ടം തൊഴിലാളി തൂങ്ങി മരിച്ചു. എല്ലപ്പെട്ടി എസ്റ്റേറ്റ് സെൻട്രൽ ഡിവിഷനിലെ ദേവിയപ്പെൻറ മകൻ വിഘ്നേഷാണ് (വിക്കി 24) മരിച്ചത്.താൽക്കാലിക തൊഴിലാളിയായിരുന്ന വിഘ്നേഷിെൻറ ഭാര്യ തമിഴ്മണി മൂന്ന് മാസം മുമ്പ് ഇയാളുമായി പിണങ്ങി ഉടുമൽപേട്ടയിലെ വീട്ടിലേക്ക് പോയിരുന്നു. ഇതിൽ വിഷമിച്ച് കഴിയുകയായിരുന്നു യുവാവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. മൂന്നാർ എസ്.ഐ ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. മാതാവ്: സുമതിയാണ്.