മംഗലപുരം: മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരുക്കുംപുഴ മുണ്ടയ്ക്കൽ തോപ്പിൽ പുത്തൻവീട്ടിൽ ജ്യോതി (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ജ്യോതിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനകൾക്ക് ശേഷം നെടുമങ്ങാട് ശാന്തിതീരത്ത് സംസ്കരിച്ചു. ഭാര്യ: ബിന്ദു.