തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വാഴമുട്ടം ശാഖ മുൻ സെക്രട്ടറിയും പ്രസിഡൻറുമായിരുന്ന പാച്ചല്ലൂർ കുമാരവിലാസിൽ ഡോ.എൻ. കുമാരപ്പൻ (78) നിര്യാതനായി. പാച്ചല്ലൂർ ചുടുകാട് ശ്രീഭദ്രകാളി ദേവീക്ഷേത്രം ദേവസ്വം മുൻ സെക്രട്ടറി, ജെ.എസ്.എസ് മുൻ ജില്ല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ.സി. യശോദ. മക്കൾ: നിധി. കെ, സുധി കെ. മരുമക്കൾ: സഖി നിധി, ഡോ. ഇന്ദു സുധി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.