അമ്പലക്കര: കണ്ണംകുളത്ത് ചരുവിള വീട്ടിൽ കെ.സി. ജോൺ (77) നിര്യാതനായി. ആർ.വി.എച്ച്.എസ് വാളകം റിട്ട. ഹൈസ്കൂൾ അധ്യാപകൻ, മുൻ ഉമ്മന്നൂർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ്, മുൻ ഉമ്മന്നൂർ പഞ്ചായത്ത് മെംബർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ ജോൺ (അമ്പലത്തുംകാല, തുണ്ടുവിള കുടുംബാംഗം). മക്കൾ: ബിനു ജോൺ (സൗദി അറേബ്യ), ബിജു ജോൺ (സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്, നാലാഞ്ചിറ), എബി ജോൺ (ദുബൈ). മരുമക്കൾ: ഷിബി ബിനു (മാർ ബസേലിയോസ് ഓഷൻസ്റ്റാർ, ചിരട്ടക്കോണം), രാഗി ബിജു (ഫെഡറൽ ബാങ്ക്, കണിയാപുരം), സിജി എബി (നഴ്സ്). സംസ്കാരം തിങ്കളാഴ്ച രാവിെല 11ന് അമ്പലക്കര സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ.