മംഗലംഡാം: കരിങ്കയം വി.ആർ.ടി കോട്ടപ്പുറത്ത് വീട്ടിൽ സതീശെൻറ ഭാര്യ ഉഷയെ (52) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച കാലത്ത് റബർ ടാപ്പിങ്ങിന് പോയ ഭർത്താവ് സതീശൻ എട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉഷയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉഷ-സതീശൻ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസം. ഇവർക്ക് മക്കളില്ല. മുമ്പും ഉഷ ആത്മഹത്യശ്രമം നടത്തിയിട്ടുള്ളതായി അയൽവാസികൾ പറഞ്ഞു. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ചന്ദ്രനഗർ ശ്മശാനത്തിൽ സംസ്കരിക്കും.