അഗളി: ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി പാലൂർ ഊരിലെ ചിങ്കെൻറ മകൻ മശണനെ (32) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ഊരിനു സമീപത്തെ വനമേഖലയിൽ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്.