പത്തിരിപ്പാല: കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മങ്കര മഞ്ഞക്കര ഇരുപ്പപറമ്പിൽ പരേതനായ ആറുമുഖെൻറ മകൻ ഇ.എ. ഉണ്ണികൃഷ്ണൻ (55) ആണ് മരിച്ചത്.
രോഗം കൂടുതലായതോടെ കഴിഞ്ഞദിവസം ജില്ല ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെവെച്ചാണ് മരിച്ചത്. മൃതദേഹം മങ്കര കാളികാവ് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ഹേമലത. മക്കൾ: ഉമേഷ്, ഹിറോഷ്.