പെരിന്തല്‍മണ്ണ: നിയന്ത്രണംവിട്ട് വിളക്കുകാലില്‍ ഇടിച്ചുമറിഞ്ഞ ഓട്ടോകാറിനടിയില്പ്പെട്ട് യുവാവ് മരിച്ചു. അമ്മിനിക്കാട് പരേതനായ വാക്കയില്‍ അബൂബക്കറിെൻറ മകന് ആഷിഖ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരിയാപുരം കൊന്നാടന് ശാക്കിറിനെ (22) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പെരിന്തൽമണ്ണ ടൗണിൽ കോഴിക്കോട് റോഡിൽ എസ്.ബി.ഐ ബാങ്കിന് സമീപമായിരുന്നു അപകടം. അങ്ങാടിപ്പുറം ഭാഗത്തേക്ക് പാല്‍പാക്കറ്റുകളുമായി പോവുകയായിരുന്നു വാഹനം. ഡിവൈഡറിലേക്ക് കയറി വിളക്കുകാലില്‍ ഇടിച്ച് മറിയുകയായിരുന്നു. ആളുകളെത്തി വാഹനം ഉയര്‍ത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ആഷിഖിനെ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഖബറടക്കും. മാതാവ്: സക്കീന. സഹോദരങ്ങള്‍: ആസിഫ്, അസ്ല.