കാഞ്ഞിരപ്പുഴ: വീടിനു പിറകിൽ കളിക്കുന്നതിനിടെ കാറ്റിൽ കമുക് പൊട്ടി ദേഹത്തുവീണ് ബാലിക മരിച്ചു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി രായം തുരുത്തിതോട്ടി പറമ്പിൽ ഇബ്രാഹിം ഷായുടെ മകൾ ഫാത്തിമ സന (ഏഴ്) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച രണ്ടരയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ പെൺകുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുകുർശ്ശി കെ.വി.എ.എൽ.പി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സൗദ. സഹോദരി: ഫാത്തിമ ഷിഫ. മൃതദേഹം പെരിന്തൽമണ്ണ ആശുപത്രിയിൽ. ഖബറടക്കം തിങ്കളാഴ്ച അരപ്പനാഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.