ചെറുതോണി: മകെൻറ വിവാഹത്തലേന്ന് പിതാവ് നിര്യാതനായി. കെ.എസ്.യു ഇടുക്കി ബ്ലോക്ക് പ്രസിഡൻറ് ടോണി എബ്രഹാമിെൻറ പിതാവ് ചേലച്ചുവട് ടേസ്റ്റി ചിക്കൻ സെൻറർ ഉടമ തേക്കിലക്കാട്ട് എബ്രഹാം മാത്യുവാണ് (52) ഞായറാഴ്ച പുലർച്ച മരിച്ചത്. ടോണിയുടെ വിവാഹം തിങ്കളാഴ്ച രാവിലെ ചുരുളി സെൻറ് തോമസ് ഫൊറോന പള്ളിയിൽ നടക്കാനിരിക്കുകയായിരുന്നു. ഭാര്യ: മങ്കുഴിയിൽ കുടുംബാംഗം ഷീബ. മറ്റു മക്കൾ: റോണി, ബോണി.