പത്തനാപുരം: വാഹനാപകടത്തില്‍ മത്സ്യവ്യാപാരി മരിച്ചു. കുണ്ടയം ഫാത്തിമ മന്‍സിലില്‍ (വേങ്ങവിള കിഴക്കേതില്‍) സലാവുദ്ദീന്‍ (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം-തേനി ദേശീയപാതയില്‍ ചെറുമൂട് ചന്തക്ക് സമീപമായിരുന്നു അപകടം. എതിരെ വന്ന സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, ഓട്ടോറിക്ഷ സലാവുദ്ദീന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ക്രിസ്റ്റഫര്‍, പത്രവിതരണം നടത്തുന്ന സൈക്കിള്‍ യാത്രക്കാരന് നിഖില്‍ എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സലാവുദ്ദീെൻറ ഭാര്യ ഷൈലജ. മക്കൾ: ഫാത്തിമ, ഹലീമ.