വെള്ളറട: തമിഴ്നാട് ബസിനടിയിൽപെട്ട ബൈക്ക് യാത്രികന് മരിച്ചു. കാരക്കോണം ഇളംചിറ പണ്ടാരവിള വീട്ടില്‍ പോള്‍രാജ് (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് നിലമാംമൂടിനും കാരക്കോണത്തിനുമിടക്കായിരുന്നു അപകടം.ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ, പോള്‍രാജ് ഓടിച്ചിരുന്ന ആക്റ്റിവ സ്കൂട്ടര്‍ എതിർദിശയില്‍ നിന്നുവന്ന വാഹനത്തില്‍തട്ടി ബസിനടിയില്െപടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. വെള്ളറട സി.ഐ മൃദുല്കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.