രാമപുരം: പുഴക്കാട്ടിരിയിലെ പഴയകാല കോൺഗ്രസ് നേതാവും ഗാന്ധിയനും പൊതു പ്രവർത്തകനുമായ കോട്ടുവാടിലെ കല്ലിടുമ്പിൽ ചാമി (85) നിര്യാതനായി. കോൺഗ്രസ് പുഴക്കാട്ടിരി മണ്ഡലം പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗാന്ധിമാർഗത്തിൽ സഞ്ചരിച്ച പ്രകൃതി ജൈവകർഷകനുമായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മക്കൾ: കൃഷ്ണദാസ് (ഉണ്ണി), ഗോപാലൻ. മരുമക്കൾ: പത്മിനി, പ്രിയ. സഹോദരൻ: പരേതനായ പത്മനാഭൻ (മുൻ അംഗം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്.)