കാഞ്ഞിരപ്പുഴ: തലപ്പറ്റ മനോജ് (46) പാലക്കാട് ജില്ല ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി. സി.പി.എം കാഞ്ഞിരം ബ്രാഞ്ച് സെക്രട്ടറി, ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കാഞ്ഞിരം യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: കാശു. മാതാവ്: ശാന്ത. ഭാര്യ: ഷീജ. മക്കൾ: ഗോപിക, അമിക