മക്കരപ്പറമ്പ്: മുൻ ആർമി ഉദ്യോഗസ്ഥൻ മേലേ കാളാവിലെ പരേതനായ കാവുങ്ങൽ മുഹമ്മദ് എന്ന ഇണ്ണിയുടെ ഭാര്യ പള്ളിപ്പുറം ചേരിയിൽ ആയിശ (80) നിര്യാതയായി. മക്കൾ: മുഹിയുദ്ദീൻ എന്ന കുഞ്ഞാപ്പ (അൽനൂർ ട്രാവൽസ്, മക്കരപ്പറമ്പ്), മുഹമ്മദലി എന്ന കുഞ്ഞിപ്പ (ഫാമിലി ബസാർ, കടുങ്ങപ്പുരം), മുംതാസ്, നൂർജഹാൻ രാമപുരം (മുൻ അംഗം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്), ലൈല, പരേതയായ സീനത്ത്. മരുമക്കൾ: നരക്കോട്ടിൽ തിത്തുട്ടി എന്ന ഫാത്തിമ (അലനല്ലൂർ), തൊട്ടിത്തൊടി നസീബ (മക്കരപ്പറമ്പ്), മുഹമ്മദാലി തെക്കോടൻ (വടക്കാങ്ങര), കല്യാൻതൊടി മൊയ്തീൻ (കാച്ചിനിക്കാട്), പലയക്കോടൻ ബാവ (ബാവ സ്റ്റോർ, രാമപുരം), ആലൻ ഷംസുദ്ദീൻ (മുണ്ടുപറമ്പ്). സഹോദരങ്ങൾ: സൈനബ (പള്ളിപ്പുറം), ഖദീജ (പടിഞ്ഞാറ്റുമുറി).