പുനലൂർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇടിച്ചുകയറി സ്കൂട്ടറിൽ സഞ്ചരിച്ച ചന്ദനത്തിരി വ്യാപാരി മരിച്ചു. പുനലൂർ വാളക്കോട് ഇരുവേലിക്കൽ ചരുവിള വീട്ടിൽ എച്ച്. അബ്ദുൽ കബീർ ആണ് (70) മരിച്ചത്. മുസ്ലിം ലീഗിെൻറ പുനലൂരിലെ ആദ്യകാല പ്രവർത്തകനും നിലവിൽ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാണ്. ചൊവ്വാഴ്ച രാവിലെ 10ഓടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഉറുകുന്ന് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കച്ചവട ആവശ്യാർഥം തെന്മലയിൽ പോയി പുനലൂരിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് അപകടം. എതിരെ വന്ന ഓട്ടോ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണംവിട്ട് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. ഇരുവാഹനവും ഓടയിലേക്ക് മറിഞ്ഞു. ഗുരുതര പരിക്കേറ്റ കബീറിനെ പരിസരവാസികൾ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകീട്ട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തെന്മല പൊലീസ് കേസെടുത്തു. ഭാര്യ: സുബൈദ ബീവി. മക്കൾ: സുൽഫത്ത്, മൈമൂന. മരുമക്കൾ: സാദിഖ്, ഷാജി.