കൊല്ലങ്കോട്: മകൻ മരിച്ച് മണിക്കൂറുകൾ തികയുംമുമ്പേ അമ്മയും മരിച്ചു. എലവഞ്ചേരി കരിങ്കുളം വേലായുധെൻറ മകൻ ലക്ഷ്മിനാരായണൻ (കുട്ടപ്പൻ -49) ആണ് ചൊവ്വാഴ്ച പുലർച്ച 5.30ന് ഹൃദയാഘാതം മൂലം നിര്യാതനായത്. ലക്ഷ്മിനാരായണെൻറ സംസ്കാരം തൂറ്റിപ്പാടം ശ്മശാനത്തിൽ നടത്തി ബന്ധുക്കൾ തിരിച്ച് വീട്ടിലെത്തുന്ന സമയത്താണ് അമ്മ മണി (71) കുഴഞ്ഞുവീണ് മരിച്ചത്. മണിയുടെ സംസ്കാരം ഐവർമഠത്തിൽ രാത്രി ഒമ്പതോടെ നടത്തി. മറ്റു മക്കൾ: തിലകം, സുഗന്ധി, പരേതനായ ബാബു. മരുമക്കൾ: സുമിത്ര, നാരായണൻ, രഘു. ലക്ഷ്മി നാരായണൻ പൊള്ളാച്ചിയിൽ മെക്കാനിക്കാണ്. ഭാര്യ: സുമിത്ര. മക്കൾ: പവിത്ര, ശ്രീഹരി.