ഹേമാംബികനഗർ (പാലക്കാട്): ആനന്ദ് നഗർ പുത്തൻവീട്ടിൽ പി.സി. ജോൺ (74) നിര്യാതനായി. 1999 മുതൽ 2001 വരെ കാസർകോട് കലക്ടറായിരുന്നു. ആർ.എം.എസ് ജീവനക്കാരനായാണ് സർവിസ് തുടങ്ങിയത്. ആകാശവാണിയിൽ എക്സിക്യൂട്ടിവ്, പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫിസർ, പാലക്കാട് ജില്ലയിൽ ഡെപ്യൂട്ടി കലക്ടർ, ലാൻഡ് ബോർഡ് ചെയർമാൻ, ലാൻഡ് ട്രൈബ്യൂണൽ, ആർ.ഡി.ഒ, സബ് കലക്ടർ, പഞ്ചായത്ത് സെക്രട്ടറി, സെൻസസ് സെപ്യൂട്ടി ഡയറക്ടർ, തൃശൂർ ‘കില’ ഡയറക്ടർ, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ, പഞ്ചായത്ത് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2006 ൽ വിരമിച്ചു. 1946ൽ ഇടുക്കി ജില്ലയിലെ മൂലമറ്റം കണ്ണിയ്ക്കലാണ് ജനനം. 30 വർഷമായി പാലക്കാട് പുതുപ്പരിയാരം പഞ്ചായത്തിലാണ് താമസം. ഭാര്യ: എലിസബത്ത്. മക്കൾ: ബാബു ജോൺ (ജി.എസ്.ടി ഡിപ്പാർട്ട്മെൻറ് ചിറ്റൂർ), ബെന്നി ജോൺ (ഹൈകോടതി സ്റ്റാഫ്), പരേതനായ ബേബി ജോൺ. മരുമകൾ: ജിഷ സൂസൻ ജോസ്.