മുണ്ടൂർ: കാഞ്ഞിക്കുളം ശ്രീനിലയത്തിൽ ആർട്ടിസ്റ്റ് മണികണ്ഠൻ (വർണ മണി-58) നിര്യാതനായി. പാലക്കാട് ജില്ല ആശുപത്രിയുടെ മതിലിൽ വരച്ച ചിത്രങ്ങളും പാഠ്യവിഷയങ്ങളെ ആധാരമാക്കി സ്കൂളുകളിലെ ചുമരുകളിൽ നടത്തിയ ചിത്രീകരണവും പ്രശംസ പിടിച്ചുപറ്റി. കാഞ്ഞിക്കുളം കിഴക്കേക്കര പരേതനായ ബാലകൃഷ്ണൻ നായരുടെയും പറക്കാട് കുന്നത്തു വീട്ടിൽ സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ശ്യാം, മനു. സഹോദരങ്ങൾ: രാജൻ, ശാന്തലക്ഷ്മി, വത്സല, പരേതനായ പ്രഭാകരൻ.