മൂന്നാർ: റിസോർട്ട് ജീവനക്കാരനായ യുവാവിനെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. കോളനി റോഡിലെ സ്വകാര്യ റിസോർട്ടിൽ ജോലിചെയ്യുന്ന തൃശൂർ പുതുക്കാട് സ്വദേശി കണ്ണനാണ് (37) മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഇയാൾ താമസിക്കുന്ന മുറിയിൽ ആത്മഹത്യക്കുറിപ്പ് കണ്ട് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് എൻജിനീയറിങ് കോളജിന് സമീപം കുന്നിൻമുകളിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നാർ പൊലീസ് നടപടി സ്വീകരിച്ചു.