ചവറ: ബൈക്കപകടത്തിൽപെട്ട് തലക്ക് പരിക്കേറ്റയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കരുനാഗപ്പള്ളി ചെറിയഴീക്കൽ വടക്കേപ്പുറത്ത് വീട്ടിൽ റെജി (53) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരക്ക് കുറ്റിവട്ടത്തിന് വടക്കുവശമായിരുന്നു അപകടം. നീണ്ടകരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന റെജിയുടെ വാഹനത്തിന് പിറകിൽ അതേഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ റെജിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഭാര്യ: ഷീന. മക്കൾ: അഭിചന്ദ്ര, അമിത്ചന്ദ്ര. ചവറ പൊലീസ് കേസെടുത്തു.