എടവണ്ണപ്പാറ: തലേകുന്നത്ത് ടി.കെ. മുഹമ്മദ് കുട്ടിയുടെ മകൻ ജവാദ് (33) നിര്യാതനായി. മീഡിയവണ്‍ കോഴിക്കോട് ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരനായിരുന്നു. രക്താർബുദത്തിന് ചികിത്സയിലായിരുന്ന ജവാദ്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശത്തില്‍ അടിഞ്ഞ സ്രവം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൾ: ഫാത്തിമത്ത് സഹ്റ (ഒരു മാസം). സഹോദരി: സക്കീറ ബീഗം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കാമശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.