കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിൽ അയ്യപ്പൻകാവ് ശാസ്താരം വീട്ടിൽ കെ.എം. രാജരാജവർമ (78, ചെറുണ്ണിത്താൻ) നിര്യാതനായി. ദീർഘകാലം കൊട്ടാരം ട്രസ്റ്റ് സെക്രട്ടറി, സ്പെഷൽ യു.പി.എസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കിളിമാനൂരിലെ ആദ്യകാല ടൈപ്റൈറ്റിങ് സ്ഥാപനമായ ഉദയാ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപന ഉടമയായിരുന്നു. സി.പി.എം കൊട്ടാരം ബ്രാഞ്ച് മെംബറും ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഗിരിജാവർമ. മക്കൾ: ഗായത്രിവർമ (കാരുണ്യ മെഡിക്കൽ സൊസൈറ്റി), ശ്രീകല വർമ (ഹൈദരാബാദ്). മരുമക്കൾ: രമേശ് വർമ (ആർ.ആർ. വി. എച്ച്.എസ്.എസ്), മധുവർമ (ഹൈദരാബാദ്). മരണാനന്തരകർമങ്ങൾ ശനിയാഴ്ച രാവിലെ 11ന് കൊട്ടാരം ശ്മശാനത്തിൽ നടക്കും.