നേമം: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ മുക്കംപാലമൂട് അമ്മാനിമല ശാലുനിവാസിൽ സജി-അനിത ദമ്പതികളുടെ മകൻ ശരത്ത് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മുടവൂർപ്പാറക്ക് സമീപമായിരുന്നു അപകടം. സുഹൃത്തായ വിനീഷുമൊത്ത് സ്കൂട്ടറിൽ ബാലരാമപുരത്തേക്ക് പോകവെ എതിരേ വന്ന ടെമ്പോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ശരത്തിനെ ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും അർധരാത്രിയോടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ഇടയാക്കിയ ടെമ്പോ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ശരത്തിെൻറ മൃതദേഹം നെയ്യാറ്റിൻകര ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സഹോദരി: ശാലു.